ചണ്ഡീഗഡ്: ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്ക് ഒരു കോടി രൂപ പാരിതോഷികം. പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിംഗ് സോധിയാണ് താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
പഞ്ചാബില്‍നിന്ന് ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, രുപീന്ദര്‍പാല്‍ സിംഗ്, ഹാര്‍ദിക് സിംഗ്, ഷംഷര്‍ സിംഗ്, ദില്‍പ്രീത് സിംഗ്, ഗുര്‍ജത് സിംഗ് തുടങ്ങിയ എട്ട് താരങ്ങളാണ് ഇന്ത്യക്കായി കളിക്കുന്ന പഞ്ചാബ് താരങ്ങള്‍.
ഇന്ത്യന്‍ ഹോക്കിയുടെ ഈ ചരിത്ര ദിനത്തില്‍, കളിക്കാര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിക്കാനായതില്‍ സന്തോഷിക്കുന്നുവെന്ന് കായിക മന്ത്രി പറഞ്ഞു. മെഡല്‍ നേട്ടം ആഘോഷിക്കാന്‍ നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.