കോഴിക്കോട്: ജില്ലയില്‍ ലോക്ഡൗണ്‍ രണ്ട് മുനിസിപ്പാലിറ്റികളിലെ ആറ് വാര്‍ഡുകളില്‍ മാത്രം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 34, 35, 43, മുക്കം മുനിസിപ്പാലിറ്റിയിലെ ഒന്ന്, 26, 32 വാര്‍ഡുകളിലായി പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം ജില്ല കലക്ടര്‍ ഉത്തരവിറക്കിയത്.
ഇവിടങ്ങളില്‍ പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറ്റിടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ഇളവുകളുമാണ് നടപ്പാക്കുക.
ലോക്ഡൗണുള്ള വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍:
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്പന കേന്ദ്രങ്ങള്‍ മാത്രം തുറക്കാം. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെ കടകള്‍ തുറക്കാം. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം
ഈ വാര്‍ഡുകളില്‍ അകത്തേക്കും പുറത്തേക്കും യാത്ര തടയും. അടിയന്തര വൈദ്യസഹായത്തിനും അവശ്യ വസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡില്‍ പ്രവേശിക്കുന്നതും തടയും. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ബാധകമല്ല.
വാര്‍ഡിന് പുറത്ത് നിന്ന് ആവശ്യമായ സാധനങ്ങള്‍ ആര്.ആര്.ടിമാര്‍ മുഖേന വാങ്ങാം. ഈ വാര്‍ഡുകളിലേക്കുള്ള പൊതുപ്രവേശന റോഡില്‍ ഗതാഗതം പാടില്ല.
ദേശീയ, സംസ്ഥാന പാതകളിലൂെട കടന്നുപോകുന്നവര്‍ ഈ വാര്‍ഡുകളില്‍ വണ്ടികള്‍ നിര്‍ത്തരുത്.
രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് വെര ഈ വാര്‍ഡുകളില്‍ യാത്ര പാടില്ല.