കൊച്ചി: എറണാകുളം സൗത്തിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ നിന്ന് വീണ് അയറിൻ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു.
ചിറ്റൂര്‍ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്‌ളാറ്റിനു മുകളില്‍നിന്ന് വീണാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഐറിൻ വ്യായാമം ചെയ്യുന്നതിനായാണ് പത്താം നിലയിൽ പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. വ്യയാമം ചെയ്യുന്നതിനിടെ കാൽ വഴുതി വീണതായാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റിലെ ജീവനക്കാർ സംഭവ സ്ഥലം പരിശോധിച്ചു. കൊച്ചിയിലെ ശാന്തി തോട്ടേക്കാട്ട് എസ്റ്റേറ്റ് അപ്പാർട്മെന്റിലാണ് സംഭവം. ആശുപത്രിയിലെത്തും മുൻപ് തന്നെ ഐറിന്റെ മരണം സംഭവിച്ചിരുന്നു.
ഐറിന്റെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്ലസ് ടൂ പഠനം പൂർത്തിയാക്കിയ ശേഷം എഞ്ചിനീയറിംഗ് എൻട്രൻസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഐറിൻ. അമ്മയും സഹോദരനും ഒപ്പമാണ് ഐറിൻ കൊച്ചിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. പിതാവ് റോബിൻ സൗദി അറേബ്യയിലാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.