തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ആറ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈം ബ്രാഞ്ച്. പ്രതികള്‍ നാടു വിട്ടു പോയിട്ടില്ലെന്നും ബാങ്കിലെ രേഖകള്‍ പരിശോധിച്ച് വരുകയാണെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. അതേസമയം, കരുവന്നൂര്‍ ബാങ്കില്‍ സഹകരണ നിയമപ്രകാരം അന്വേഷണം നടന്നുവെന്നും 68 പ്രകാരം നടപടികള്‍ തുടങ്ങിയെന്നും മന്ത്രി വി എന്‍ വാസവന് നിയമസഭയില്‍ പറഞ്ഞു.