ന്യൂ ഡല്‍ഹി: കോവിഡ് വ്യാപന സാദ്ധ്യത മുന്നില്‍ നില്‍ക്കെ കേരളം ഉള്‍പ്പടെയള്ള സംസ്ഥാനങ്ങള്‍ക്ക് വിണ്ടും മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ആഘോഷങ്ങള്‍ക്ക് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയവയക്ക് ഇളവുകള്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനം തടയാന്‍ പ്രാദേശിക നിയന്ത്രണം തുടരണമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയെന്നും കത്തില്‍ പറയുന്നു.
അതേസമയം, കേരളത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതോടെ കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്ബത് വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാം. കൂടാതെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറിയും അനുവദിക്കും.
















