ന്യൂഡല്‍ഹി: കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ബെംഗ്ലൂരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്.
ദീപ്തി മര്‍ല, മുഹമ്മദ് അമര്‍, എസ് മഥേഷ് എന്നിവരാണ് ബംഗ്ലൂരുവില്‍ അറസ്റ്റിലായത്. ഹമ്മീദ്, ഹസ്സന് എന്നിവരെ ജമ്മുവില്‍ നിന്നും അറസ്റ്റ് ചെയ്തു.
മംഗ്ലളൂരു അടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇവരിൽ നിന്നും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കര്‍ണാടക മുന്‍ എംഎല്‍എ ഇദ്ദീനബ്ബയുടെ വസതിയിലും എന്‍ഐഎ പരിശോധന നടത്തി.