കൊച്ചി: യൂബര്‍ വാടക സൗകര്യം (റെന്റല്‍ സര്‍വീസ്) കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ 39 നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. ഇതോടെ 24 മണിക്കൂറും പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കാറും ഡ്രൈവറെയും ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങും.
ഡല്‍ഹി എന്‍സിആര്‍, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, കോല്‍ക്കത്ത, ചെന്നൈ, പൂനെ, അഹമ്മദാബാദ്, പട്ന, ചണ്ഡീഗഡ്, കാണ്‍പുര്‍, ലക്നൗ തുടങ്ങിയവയാണ് യൂബര്‍ റെന്റല്‍ സര്‍വീസ് ലഭ്യമായ മറ്റു നഗരങ്ങള്‍.