ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 86 കിലോഗ്രാം ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് പരാജയം. യുഎസിന്റെ ഡേവിഡ് ടെയ്ലറാണ് ദീപികിനെ മലര്‍ത്തിയടിച്ചത്. 10-0 സ്കോറിനായിരുന്നു ദീപകിന്റെ തോല്‍വി.
അതേസമയം, ചൈനയുടെ ലിന് സുഷനെ തോല്‍പ്പിച്ചാണ് ദീപക് സെമിയിലെത്തിയത്. 6-3നായിരുന്നു ദീപകിന്റെ ജയം. ആദ്യ മത്സരത്തില്‍ നൈജീരിയയുടെ എകെരകെമെ അജിയോമോറിനെ തോല്‍പ്പിക്കാന്‍ ദീപകിനായിരുന്നു. ഇനി വെങ്കലത്തിനുള്ള മത്സരം ബാക്കിയുണ്ട്.