തിരുവനന്തപുരം: ഇഡി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ. ചില കാര്യങ്ങളില്‍ വ്യക്തത തേടുകയാണ് ചെയ്തതെന്നും പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന പണത്തിനു പാലാരിവട്ടവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മകനെതിരായ കെ.ടി ജലീലിന്റെ ആരോപണത്തോടും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തന്റെ മകന് നടത്തിയത് നിയമാനുസൃതമായ ഇടപെടലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ബിഐയിലുണ്ടായിരുന്ന പണം എ.ആര് നഗറിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കെ.ടി ജലീലിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതേസമയം, പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് മുന്‍ മന്ത്രി കെടി ജലീല്‍ രംഗത്തെത്തിയിരുന്നു. ലീ?ഗിന്റേയും സ്ഥാപനങ്ങളുടേയും മറവില്‍ കള്ളപ്പണം വെളിപ്പിച്ചുവെന്നായിരുന്നു ആരോപണം.