ടോക്കിയോ: ഒളിംപിക്സ് പുരുഷ ഗുസ്തിയില്‍ ഇന്ത്യന്‍ താരം രാവു കുമാര്‍ ദഹിയ ഫൈനലില്‍. 57 കിലോ സെമിയില്‍ കസാഖ്സ്താന്റെ നൂറിസ്ലാം സനയെയാണ് രവികുമാര്‍ തോല്‍പ്പിച്ചത്. 9-2ന് പിന്നിലായിരുന്നു രവികുമാര്‍ അവസാന നിമിഷത്തിലാണ് എതിരാളിയെ മലര്‍ത്തിയടിച്ചത്. അതേസമയം, സുശീല്‍ കുമാറിന് ശേഷം ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ഏക ഇന്ത്യക്കാരനാണ് രവികുമാര്‍ ദഹിയ. ടോക്കിയോ ഒളിംപിക്സില്‍ നാലാം മെഡലാണ് ഇതോടെ ഇന്ത്യ ഉറപ്പിച്ചത്. ഒളിംപിക്സ് ഗുസ്തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദഹിയ. രവി കുമാറിന്റെ ഫൈനല്‍ നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.