എംഐ 11 ലൈറ്റ് 5 ജി എഡിഷൻ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഷവോമി.എംഐ 11 ലൈറ്റിൻറെ പുതിയ വേരിയന്റ് എംഐ 11 ലൈറ്റ് എൻഇ എന്ന് വിളിക്കും, ഇത് ‘ലിസ’ എന്ന് രഹസ്യനാമം ഉപയോഗിക്കും. സ്മാർട്ട്ഫോണിന് 90Hz റിഫ്രെഷ് റേറ്റും 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനും ഒരു അമോലെഡ് പാനലും ഉണ്ടാകും. ക്യാമറ സെൻസറുകളിൽ 64 എംപി പ്രധാന ലെൻസും 16 എംപി മുൻ ക്യാമറയും ഉൾപ്പെടും. ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ഫോണിൽ 4,250 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരാൻ ക്വാൽകോം മെയ് മാസത്തിൽ സ്നാപ്ഡ്രാഗൺ 778 ജി ചിപ്സെറ്റ് പ്രഖ്യാപിച്ചതിനാൽ വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ഒരു മിഡ് റേഞ്ച് ഓഫറായിരിക്കുമെന്ന് നിസംശയം പറയാം. കൂടാതെ, ക്യാമറ സവിശേഷതകൾ മെച്ചപ്പെടുത്തുമെന്നതിനായി സ്നാപ്ഡ്രാഗൺ 778 ജി SoC പ്രോസസർ വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തും, കൂടാതെ നൂതന ക്യാമറ സവിശേഷതകളും ലഭിക്കുന്നതാണ്.