ബെയ്ജിങ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലുൾപെടെ നിയന്ത്രണം കർശനമാക്കി. 25 നഗരങ്ങളിലായി 400 പേരിലാണ് ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. 31 പ്രവിശ്യകളിൽ 17ലും രോഗം കണ്ടെത്തി. ഡെൽറ്റ വകഭേദങ്ങളാണ് തിരിച്ചറിഞ്ഞത്.
വ്യാപന സാധ്യതയുള്ള 20 മേഖലകളിൽ യാത്രക്ക് പ്രത്യേക വിലക്കുണ്ട്.നാൻജിങ്, യാങ്സൂ പ്രവിശ്യകളിൽ ആഭ്യന്തര വിമാന സർവീസ് നിർത്തി.ബെയ്ജിങ്ങിൽ 13 റെയ്ൽ ലൈനുകളിൽ സർവീസ് റദ്ദാക്കി. 23 സ്റ്റേഷനുകളിൽ ടിക്കറ്റ് വിൽപന നിർത്തി.വുഹാന്‍ പുറമെ യാങ്സു, ഷെങ്സു എന്നിവിടങ്ങളിലും കൂട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പട്ടണം വിടാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ബെയ്ജിങ്ങിലും പരിശോധന വ്യാപകമാക്കും.