കോട്ടക്കൽ: കോട്ടക്കല്‍ പുത്തൂരിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ കെട്ടിട ഉടമസ്ഥനായ റാഫി, കഞ്ചാവ് ഇടപാടിൽ പങ്കുള്ളതായി കരുതുന്ന ബാവ എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾ ക്കായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയ്ക്ക് കൈമാറി.