കാശ്മീരിൽ കരസേനയുടെ ഹെലികോപ്ടർ തകർന്നുവീണ് രണ്ട് പൈലറ്റുമാരെ കാണാതായി. 254 ആര്‍മി ഏവിയേഷന്‍ സ്ക്വാഡ്രണിന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള മാമുന് കാന്റില്‍ നിന്നും രാവില പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ കാഷ്മീരിലെ കഠ് വ ജില്ലയ്ക്ക് സമീപമുള്ള രഞ്ജിത് സാഗര്‍ ഡാമിലാണ് തകര്‍ന്നു വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേത്യത്യത്തിലാണ് തെരച്ചിൽ നടക്കുന്നത്. അപകട കാരണം വ്യക്തമല്ല.