ലഖ്നൗ: രാജ്യത്ത് അഞ്ചു കോടി ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറി ഉത്തര്‍പ്രദേശ്. പ്രത്യേക കാമ്പയിനിന്റെ ഭാഗമായി ഇന്ന് 25 ലക്ഷത്തോളം വാക്സിന് ഡോസുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്.
ഒരു ദിവസം ഏറ്റവും കൂടുതല്‍ പ്രതിരോധ കുത്തിവെപ്പ് നല്കുന്ന മധ്യപ്രദേശിന്റെ റെക്കോര്‍ഡ് ഇതിനോടൊപ്പം മറികടന്നു. ജൂണില്‍ മധ്യപ്രദേശില്‍ 17 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തതായിരുന്നു ഒരു ദിവസത്തെ റെക്കോര്‍ഡ്.
ഇന്നത്തെ വാക്സിനേഷന് കണക്കുകള്‍ അടക്കം ഉത്തര്‍പ്രദേശില്‍ ഇതുവരെ 5.15 കോടി കോവിഡ് ഡോസുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാജ്യത്ത് നല്കിയ കോവിഡ് വാക്സിനുകളില്‍ 47 ശതമാനവും ഉത്തര്‍പ്രദേശിലാണ് വിതരണം ചെയ്തിരിക്കുന്നത്. വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കനുസരിച്ച് 56 ലക്ഷം ഡോസുകള്‍ രാജ്യത്താകമാനം വിതരണം ചെയ്തു.