ടോക്യോ: തിരിച്ചുവരവില്‍ വെങ്കല മെഡല്‍ നേടി അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം സിമോണ്‍ ബൈല്‍സ്. ബാലന്‍സ് ബീമിലാണ് ബൈല്‍സ് മൂന്നാമതെത്തിയത്.
നേരത്തെ വിഷാദ രോഗത്തെ തുടര്‍ന്ന് ഒളിമ്പിക്സിലെ അഞ്ചു ഫൈനലുകളില്‍ നിന്ന് താരം പിന്മാറിയിരുന്നു. ഒടുവില്‍ അവസാന ഇനമായ ബാലന്‍സ് ബീമില്‍ മത്സരിക്കാന്‍ താരം തയ്യാറാകുകയായിരുന്നു.
ഈ ഇനത്തില്‍ ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. ഗാന് ചെന്‍ചെന്‍ സ്വര്‍ണവും ടാങ് സിങ്ങ് വെള്ളിയും നേടി. ടോക്യോയിലെ ബൈല്‍സിന്റെ രണ്ടാം മെഡലാണിത്. നേരത്തെ ആര്ട്ടിസിറ്റിക് ജിംനാസ്റ്റിക്സ് ടീമിനത്തില്‍ ബൈല്‍സ് വെള്ളി നേടിയിരുന്നു.