റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ പാറാല്‍ സ്വദേശിയായ മുഹമ്മദ് അഷീലാണ് മരിച്ചത്.
ദമ്മാം – ജുബൈല്‍ ഹൈവേയില്‍ സൗദി പൗരന് ഓടിച്ച വാഹനവുമായി മുഹമ്മദ് അഷീലിന്റെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. 12 വര്‍ഷമായി ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തകനാണ്. ഭാര്യയും മകളും ദമ്മാമിലുണ്ട്.