കൊച്ചി: പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി. റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ലക്ഷക്കണക്കിനാളുകള്‍ പുറത്ത് നില്ക്കുമ്പോള് ഇനിയും റാങ്ക് പട്ടികകളുടെ കാലാവധിനീട്ടേണ്ട ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. പിഎസ്.സി നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
അതേസമയം, കഴിഞ്ഞദിവസം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പിഎസ്.സി റാങ്ക് പട്ടികയുടെ കാലാവധി സെപ്തംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍ റാങ്ക ലിസ്റ്റ് നീട്ടുന്ന കാര്യത്തില്‍ ട്രൈബ്യൂണലിന് ഇടപെടനാകില്ലെന്നും വിധി സ്റ്റേ ചെയ്യണമെന്നും പിഎസ്സി ഹൈക്കോടതിയില്‍ വാദിച്ചു.