ബെംഗ്ളൂരുവില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കി .കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താതെ എത്തുന്നവര്‍ക്കാണ് ക്വാറന്റീന് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.കര്‍ണാടകത്തില്‍ ദിവസേന ശരാശരി 2000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബെംഗ്ളൂരുവില്‍ മാത്രമായി അഞ്ഞൂറും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ആളുകളില്‍ നിന്നാണ് വ്യാപനം കൂടുന്നതെന്ന നിഗമനം മൂലമാണ് നഗരസഭ ഇങ്ങനെയൊരു ഉത്തരവിറക്കിയത്. ദിവസവും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ ഒരാഴ്ച കൂടുമ്പോള്‍ ആര്‍ടിപിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിര്‍ദ്ദേശവും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.