തിരുവനന്തപുരം; നെയ്യാറ്റിൻകരയില്‍ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി നാല് പേര് പിടിയിലായി. ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പൊലീസും, ആന്റി നാർക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. കുറ്റിയാണിക്കാട് സ്വദേശി കിരൺ, ഒറ്റശേഖര മംഗലം സ്വദേശികളായ ബിനിൽ, വിപിൻ മോഹൻ, കീഴാറ്റൂര്‍ സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയും നാലു കിലോ കഞ്ചാവും പിടിച്ചെടുത്തു.പിടിയിലായ എല്ലാവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.