ആലപ്പുഴ: നിയമസഭ കയ്യാങ്കളിയിലൂടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉൾപ്പെടുന്നവർ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വീധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടി രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ചെങ്ങന്നൂർ നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആര്.ഡി.ഒ ഓഫീസിന് മുൻപിൽ ധർണ നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ധര്‍ണ്ണ.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി എൻ രാധാകൃഷ്ണപണിക്കർ അധ്യക്ഷത വഹിച്ച ധർണ സമരം കെ.പി.സി.സി സെക്രട്ടറി ശ്രീ സുനിൽ പി ഉമ്മൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശശി എസ് പിള്ള സ്വാഗതം ആശംസിച്ചു.
ഡിസിസി അംഗവും ഐ.എന്‍.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറിയുമായ ശ്രീ കെ ദേവദാസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ മുരളീധരൻനായർ, ഐ.എന്‍.ടി.യു.സി പ്രവർത്തകൻ ശ്രീ മനോഹരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു