കോഴിക്കോട് : മുക്കം മണാശേരിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് തൂങ്ങിമരിച്ച നിലയില്‍. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വിവേകാനന്ദ വിദ്യാനികേതന്‍ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും.