ന്യൂഡല്‍ഹി: കടത്തുതോണികള്ക്ക് ഉള്‍പ്പെടെ റജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്ന ഉള്‍നാടന്‍ ജലവാഹന ബില്‍ രാജ്യസഭ പാസാക്കി. ജൂലൈ 29ന് ലോക്സഭ ബില്‍ പാസാക്കിയിരുന്നു. ഇതോടെ 1917 ലെ ഉള്‍നാടന്‍ ജലവാഹന നിയമം ഇല്ലാതെയാകും. രാജ്യത്തൊട്ടാകെ ഉള്‍നാടന്‍ ഗതാഗതത്തിന് ഇനി ഏക നിയമമായിരിക്കും. കൂടാതെ ഒരിടത്തെ റജിസ്ട്രേഷന് ഇന്ത്യ മുഴുവന്‍ ബാധകമായിരിക്കും.
അതേസമയം, ഏതെങ്കിലും ഒരു സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത ജലവാഹനം ഇനി അടുത്ത സംസ്ഥാനത്തിന്റെ പരിധിയിലേക്ക് കടക്കുമ്പോള്‍ പ്രത്യേക അനുമതി ആവശ്യമില്ല. യന്ത്രവല്‍കൃത യാനങ്ങള്‍ക്കും റജിസ്ട്രേഷന് നിര്‍ബന്ധമാക്കി. എല്ലാ റജിസ്ട്രേഷന് വിവരങ്ങളും കേന്ദ്രീകൃത പോര്‍ട്ടലില്‍ ലഭ്യമാക്കും.