ദുബായ്: യു.എ.ഇയില്‍ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന് നല്കാന് അനുമതി.യു.എ.ഇ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന് ലഭിക്കുക. ജൂണിലാണ് കുട്ടികൾക്ക് നൽകുന്നതിനെ കുറിച്ച് പഠനം തുടങ്ങിയത്. 900ഓളം കുട്ടികൾ ഇതിൽ പങ്കാളികളായി.
രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളിൽ പഠനം നടത്തിയത്. വാക്സിൻ നൽകിയ ശേഷം കുട്ടികളെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് മന്ത്രാലയം അനുമതി നൽകിയത്.കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെകുറിച്ച് പഠനം നടത്തിയ മിഡിൽ ഈഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ ആദ്യ രാജ്യമാണ് യു.എ.ഇ.