ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനം ജൂലൈ മാസത്തിൽ ഒരു ലക്ഷം കോടി കടന്നു. 2 ജൂണിൽ ഒരു ലക്ഷം കോടി രൂപയിൽ ജി.എസ്.ടി താഴ്ന്നതിനെ തുടർന്നുണ്ടായ ആശങ്കകൾക്ക് ഇതോടെ ഒരു പരിധിവരെ പരിഹാരമായി.
2021 ജൂലൈ മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപ ആണ്. അതിൽ കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമാണ്. ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ശേഖരിച്ച 27,900 കോടി ഉൾപ്പെടെയാണിത്. സെസ് ഇനത്തിൽ 7,790 കോടി രൂപയും സമാഹരിച്ചു. . 2021 ജൂലൈ 1 നും 2021 ജൂലൈ 31 നും ഇടയിൽ സമർപ്പിച്ച ജിഎസ്ടിആർ-3 ബി റിട്ടേണുകളിൽ നിന്ന് ലഭിച്ച ജിഎസ്ടി വരുമാനവും, അതേ കാലയളവിൽ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച സംയോജിത ജിഎസ്ടിയും സെസും ഇതിൽ ഉൾപ്പെടുന്നു.
2021 ജൂലൈ മാസത്തിൽ റെഗുലർ സെറ്റിൽമെന്റിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം, കേന്ദ്ര ജിഎസ്ടി ഇനത്തിൽ 50,284 കോടി രൂപയും, സംസ്ഥാന ജിഎസ്ടി ഇനത്തിൽ 52,641 കോടി രൂപയുമാണ്.