ചാലക്കുടി: ചാലക്കുടിയിൽ ലോറിയിൽ കടത്തിയ 150 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഷൊർണൂർ പരുത്തിപ്ര സ്വദേശി ഇടത്തൊടി വീട്ടിൽ അരുൺ (27), പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി തെക്കേപുരക്കൽ വീട്ടിൽ ഷൺമുഖദാസ് (27) എന്നിവരാണ് പിടിയിലായത്. പാലിയേക്കര ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ആന്ധ്രയിൽ നിന്ന് പച്ചക്കറി കൊണ്ടുവരുന്ന ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്. അറയുടെ മുകൾ ഭാഗം വലിച്ചുനീക്കുന്നതിനായി പ്രത്യേക രീതിയിൽ ചക്രങ്ങളും ഇരുമ്പുപട്ടയും ഘടിപ്പിച്ചിരുന്നു. അതിനു മുകളിൽ കാലിപ്പെട്ടികൾ നിരത്തിയ നിലയിലായിരുന്നു.ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒരുമാസത്തിനുള്ളിൽ കൊരട്ടി, കൊടകര എന്നിവിടങ്ങളിൽനിന്നായി 300 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.