ന്യൂഡല്‍ഹി: 2025 ഓടെ ഇലക്‌ട്രിക് വാഹന നിര്‍മ്മാണം 25 ശതമാനം വരെ വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. നിലവില്‍ ഇത് രണ്ടുശതമാനം മാത്രമാണ്.
ടാറ്റ മോട്ടോഴ്സിന്റെ 25 ശതമാനം ടാറ്റ മോട്ടോഴ്സിന്റെ 25 ശതമാനം വിൽപ്പന, ഇടത്തരം മുതൽ ദീർഘകാലത്തേക്ക് ഇലക്ട്രിക് വാഹനങ്ങളിൽ (ഇവി) നിന്ന് ലഭിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ടാറ്റ മോട്ടോഴ്സിന്റെ 76ാം വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കായി പ്രത്യേകം മൂലധനം ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണിയില്‍ ഇതുവരെ 4000 നെക്‌സന്‍ ഇവി വാഹനങ്ങളാണ് വിറ്റഴിച്ചത്. വരുന്ന അഞ്ചു വര്‍ഷത്തില്‍ യാത്രാവാഹന വിഭാഗത്തില്‍ പത്ത് വൈദ്യുതവാഹന മോഡലുകള്‍ അവതരിപ്പിക്കുമെന്നും ടാറ്റ വ്യക്തമാക്കി.
കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായ വിലയില്‍ വൈദ്യുതവാഹനം ലഭ്യമാക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിവരുകയാണ്. വാഹനങ്ങളുടെ സുഖകരമായ ഉപയോഗത്തിന് ടാറ്റ പവറുമായി ചേര്‍ന്ന് 25 നഗരങ്ങളിലായി 10,000 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒരുക്കാനും കമ്പനി തീരുമാനിച്ചു. ഇതിനു പുറമെ ബാറ്ററിനിര്‍മാണശാലയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.