ചാലക്കുടി: മയക്കുമരുന്ന് ലഹരിയില്‍ ദേശീയപാതയില്‍ നൃത്തം ചവിട്ടി യുവാവ് പോലീസ് പിടിയില്‍. മാരക ലഹരി മരുന്നായ മെത്തലിന്‍ ഡയോക്സി മെത്താഫിറ്റമിനുമയാണ് കൊരട്ടി പൊലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജന്‍ (34) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മയക്കുമരുന്ന് ലഹരിയില്‍ ചിറങ്ങര ദേശീയപാത ജംഗ്ഷനില്‍ റോഡില്‍ ഡാന്സുകളിക്കുന്നതു കണ്ട യുവാവിനെ പൊലീസ് കയ്യോടെ പിടി കൂടുകയായിരുന്നു. പൊലിസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പ്രതിയില്‍ നിന്നും കണ്ടെത്തിയത്. ഇതിന് 25,000 രൂപയോളം വില വരും.
പ്രതി ഉപയോഗിച്ച ആഡംബര വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്ക് ലഹരി ലഭിക്കാനിടയായ കാര്യത്തെ കുറിച്ചും മറ്റും വിശദമായ അന്വേഷണം നടത്തിവരുന്നതായും കൊരട്ടി സി.ഐ അറിയിച്ചു.