ആവശ്യമായ ചേരുവകൾ
ലിവര്‍ -അര കിലോഗ്രാം
സവാള കൊത്തിയരിഞ്ഞത് -രണ്ട് വലുത്
തക്കാളി അരിഞ്ഞത് -രണ്ട്
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് -നാല്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -രണ്ടു ടീസ്പൂണ്‍
മല്ലിപ്പൊടി -രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
ഗരംമസാല -ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ലിവര്‍ നന്നായി കഴുകി വൃത്തിയാക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് നന്നായി വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോള്‍ മൂന്നു മുതല്‍ ഒമ്പതുവരെ ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ലിവര്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അരമണിക്കൂര്‍ പാത്രം അടച്ചുവെച്ച് വേവിക്കുക. ലിവര്‍ ഫ്രൈ റെഡി.