ടോക്യോ: ഒളിമ്പിക്സ് 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് മാഴ്സൽ ജേക്കബ്സിന് സ്വർണം. 9.80 സെക്കൻഡിൽ ഓടിയെത്തിയാണ് ഇറ്റാലിയൻ താരം സ്വർണമെഡൽ സ്വന്തമാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെർലീ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സേ വെങ്കലവും നേടി. യഥാക്രമം 9.84, 9.89 സെക്കൻഡുകളിലാണ് ഇരുവരും ഫിനിഷ് ലൈൻ തൊട്ടത്.
അകാലി സിംബിനെ (9.93- ദക്ഷിണാഫ്രിക്ക), റോണി ബേകര്‍ ( 9.95- അമേരിക്ക), സു ബിന്ഗ്ട്യാന് (9.98- ചൈന) എനോച്ച് അഡെഗോകെ (നൈജീരിയ), ഹാര്‍നല്‍ ഹ്യൂഗ്സ് (ബ്രിട്ടണ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ജേക്കബ്സിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. ഒപ്പം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. കെര്‍ലിയുടെയും ഗ്രാസ്സെയുടെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് ഫൈനലില്‍ പിറന്നത്.
ഫൈനലില്‍ ബ്രിട്ടന്റെ ഷാര്‍നെല്‍ ഹ്യൂസ് ഫൗള്‍ സ്റ്റാര്‍ട്ട് നടത്തി അയോഗ്യനായതോടെ എട്ടുപേരാണ് 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തത്.
വേഗമേറിയ താരങ്ങളാല്‍ പ്രസിദ്ധമായ, ഉസൈന്‍ ബോള്‍ട്ടിന്റെ നാടായ ജമൈക്കയില്‍ നിന്നും ഇത്തവണ ഒരു താരം പോലും പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലില്‍ പ്രവേശനം നേടിയില്ല. 2008–ന് ശേഷം ഒളിമ്പിക്സ് 100 മീറ്ററില്‍ ആദ്യമായാണ് മറ്റൊരു രാജ്യക്കാരന് ജേതാവാകുന്നത്.
അതേസമയം, ഇന്നലെ നടന്ന വനിതാവിഭാഗം നൂറുമീറ്റർ ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനവും ജമൈക്കൻ താരങ്ങൾക്കായിരുന്നു.