ടോക്കിയോ: ഒളിംപിക്സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണം നേടി ഖത്തര്‍. ഭാരോദ്വഹനത്തില്‍ ഫാരിസ് എല്‍ബാക്കാണ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 96 കിലോ വിഭാഗത്തിലാണ് ഫാരിസിന്റെ നേട്ടം. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 225 കിലോ ഭാരം ഉയര്‍ത്തിയാണ് താരം ഒളിംപിക് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ടോക്കിയോയില്‍ ഖത്തറിന് ഇത് ചരിത്രനിമിഷമാണ്.
അതേസമയം, ഒന്‍പത് ഒളിംപിക്സുകളിലാണ് ഖത്തര്‍ ഇതുവരെ പങ്കെടുത്തിട്ടുള്ളത്. നാല് വെങ്കലവും റിയോയില്‍ ഒരു വെള്ളിയും നേടിയെങ്കിലും സ്വര്‍ണം ഇതുവരെ നേടാനായിരുന്നില്ല. ആ സ്വപ്നമാണ് ഇപ്പോള്‍ ഫാരിസ് എല്ബാക്കിലൂടെ ഖത്തര്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.