പാലക്കാട്: വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.
ജൂണ്‍ 18നാണ് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളാണ് വിവരം അയല്‍വാസികളെ അറിയിച്ചത്. അച്ഛന് അമ്മയെ തീകൊളുത്തിയെന്ന് കുട്ടികള്‍ അയല്‍വാസികളോട് പറഞ്ഞിരുന്നു. ശ്രുതിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും 22ന് യുവതി മരണത്തിന് കീഴടങ്ങി. പിന്നീട് ശ്രുതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. നേരത്തെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ശ്രീജിത്തിനെതിനെ ചുമത്തിയിരുന്നത്. നിലവില്‍ പ്രതി റിമാന്‍ഡിലാണ്.