ടോക്യോ: ബോക്സിങ്ങില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത് ലോക ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യനുമായ ഉസ്ബെക്കിസ്താന്റെ ബഖോദിര്‍ ജലോലോവിനോട് 5-0 എന്ന സ്കോറിനാണ് സതീഷ് കുമാര്‍ പരാജയപ്പെട്ടത്. ഇതോടെ പുരുഷ ബോക്സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്സറാണ് സതീഷ്.