ന്യൂഡൽഹി;രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 541 മരണവും റിപ്പോർട്ട് ചെയ്തു. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടർച്ചയായ അഞ്ചാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം 40,000 ന് മുകളിൽ റിപ്പോർട്ട് ചെയുന്നത്.
കേരളത്തിൽ നിന്നുള്ള 1.65 അടക്കം 4.1 ലക്ഷം കോവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 39,258 പേരാണ് 24 മണിക്കൂറിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കോവിഡ് മുക്തരായത്.
രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയോളവും കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ കർശനമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദേശം.