ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു.ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളപ്പൊക്കത്തിൽ 3 പേർ മരിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചു. ഹിമാച്ചൽ പ്രദേശിൽ മഴയോടൊപ്പം മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. മാണ്ഡി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ചണ്ഡീഗഡ് മണാലി ദേശിയ പാതയിൽ ഗതാഗതം തടസപ്പെട്ടു. സ്കൈനെറ്റ് കാലാവസ്ഥാ റിപോര്‍ട്ട് അനുസരിച്ച് യുപിയിലും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസം യുപിയില്‍ കനത്ത മഴ ലഭിക്കാനിടയുണ്ടെന്നാണ് സ്കൈനെറ്റിന്റെ പ്രവചനം.
ബംഗാളിലെ ഗംഗാ താഴ് വരയില്‍ കഴിഞ്ഞ 24 മണിക്കൂറായി കനത്ത രീതിയില്‍ മഴ പെയ്യുന്നുണ്ട്.
ബംഗാളിലെ കിലിങ്പോങ് കുന്നിന് പ്രദേശത്ത് മഴക്കെടുതിയില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.നാല് പേരെ കാണാതായിട്ടുണ്ട്. മംഖോല നീരൊഴിക്കില്‍ പെട്ടതായാണ് വിവരം.കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ 150 എംഎം മഴ ലഭിച്ചു. നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.