ന്യൂഡല്‍ഹി: ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നടന്ന വ്യാപകമായ തെരച്ചിലിനൊടുവില്‍ രാജ്യത്തെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ കാലാ ജാത്തേഡിയും റിവോള്‍വര്‍ റാണിയും പിടിയില്‍. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് പട്ടിയില്‍ പെടുന്ന സന്ദീപും, അനുരാധാ ചൗധരിയുമാണ് അറസ്റ്റിലായത്.
കോണ്‍ട്രാക്ട് കില്ലിംഗ്, വ്യാജ മദ്യം കടത്തല്‍, കവര്‍ച്ച, ഭൂമി തട്ടിയെടുക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന അന്താരാഷ്ട്ര സംഘത്തിലെ പ്രതിയാണ് ജാത്തേഡിയെന്ന് ഡല്‍ഹി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഡല്‍ഹി-ഹരിയാന പൊലീസ് ആറു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഇയാളെ ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ എസ്കോര്‍ട്ടിന് മേല്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ പോലീസ് ജാത്തേഡിയെ തെരയുകയായിരുന്നു. 2020 ല്‍ ഹരിയാന പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും ജാത്തേഡി രക്ഷപ്പെടുകയും ചെയ്തിരുന്നു. രക്ഷപ്പെട്ടതിന് ശേഷം 2020 ഫെബ്രുവരി മുതല്‍ ജാത്തേഡി ഒളിവിലായിരുന്നു. ഇയാള്‍ക്കൊപ്പം പ്രതിയായ രാജസ്ഥാനിലെ കുപ്രസിദ്ധ ലേഡി ഡോണ്‍ റിവോള്‍വര്‍ റാണി എന്ന് അറിയപ്പെട്ടിരുന്ന അനുരാഗ ചൗദ്ധരിയും പൊലീസ് പിടിയിലായി. ഇവരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് രാജസ്ഥാന് പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജാത്തേഡിയും അനുരാധയും ദമ്പതികളെന്ന വ്യാജ ഐഡന്റിറ്റിയില്‍ വിവിധ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ് വരികയായിരുന്നു.
ഇന്‍സ്പെക്ടര്‍മാരായ സന്ദീപ് ദബാസിന്റെയും വിക്രം ദഹിയയുടെയും നേതൃത്വത്തില്‍ ഡല്‍ഹി പോലീസിലെ രഹസ്യാന്വേഷണ വിഭാഗം, സ്പെഷ്യല്‍ സെല്‍ എന്നീ വിഭാഗങ്ങളാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. വഞ്ചന, ആയുധ നിയമലംഘനം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി അനേകം കേസുകള്‍ അനുരാധാ ചൗധരിയുടെ പേരിലുണ്ട്.
2017 ജൂണില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ച രാജസ്ഥാന് ആസ്ഥാനമായുള്ള ഗുണ്ടാ നേതാവ് ആനന്ദ് പാലിന്റെ അടുത്ത സഹപ്രവര്‍ത്തകയായിരുന്നു അനുരാധ. ഇവര്‍ രാജസ്ഥാനിലെ നാഗൗര്‍, സിക്കാര്‍, ദിദ്വാന തുടങ്ങിയ ബിസിനസ് സമൂഹങ്ങള്‍ക്കിടയില്‍ ഭീകരതയുടെ പര്യായമാണ്. ഇരകളെ ഭയപ്പെടുത്തുന്നതിനായി തന്റെ പ്രിയപ്പെട്ട ആയുധമായ എകെ-47 അനുരാധ വെടിയുതിര്‍ത്തിരുന്നതായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
രാജസ്ഥാനില്‍ 12 ലധികം ക്രിമിനല്‍ കേസുകളില്‍ പങ്കാളിത്തമുള്ള അനുരാധ ചൗധരിയ്ക്ക് എതിരേ നഗൗരില്‍ തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത് വെടിവെയ്പ്പ് കേസുകളുമുണ്ട്.