കൊച്ചി: ക്രിമിനല്‍ കേസുകളിലെ പ്രതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. പള്ളുരുത്തി സ്വദേശി ലാസര്‍ ആന്റണിയുടെ മൃതദേഹമാണ് ചതുപ്പില്‍ താഴത്തിയ നിലയിൽ കണ്ടെത്തിയത്. ഇയാളെ കാണ്മാനില്ലായെന്ന് അമ്മ പള്ളുരൂത്തി സ്റ്റേഷനില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ 9 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലുണ്ടായില്ല.
രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പഴങ്ങാട് ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. രണ്ടാഴ്ചയെങ്കിലും പഴക്കമുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. നിരവധി ക്രിമിൽ കേസുകളിൽ പ്രതിയായിരുന്നു ലാസർ. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നിർദ്ദേശവും നൽകിയിരുന്നു.