പത്തനംതിട്ട: ആറന്മുളയിൽ പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഷിബിൻ, സുഹൃത്ത് മുഹമ്മദ് ഷിറാസ് എന്നിവരാണ് പിടിയിലായത്. കായകുളം സ്വദേശികളാണ് ഇവർ. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അമ്മയ്ക്കും ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവറിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രണ്ടാനച്ഛൻ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം പെൺകുട്ടില് വീട്ടിൽ തിരിച്ചെത്തി. അസ്വഭാവികതകൾ കാണിച്ച കുട്ടിയെ കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചു.
ലോറി ഡ്രൈവർ ആയ പ്രതി പല തവണ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാൾ തന്നെയാണ് കുട്ടിയെ വീട്ടിൽ എത്തി ബൈക്കിൽ കയറ്റി കൊണ്ടുപോയത്. കുട്ടിയെ കൊണ്ടു പോകുന്നതിൽ അമ്മയുടെ സമ്മതം ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ.
അമ്മയും നിലവിൽ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ്. പെൺകുട്ടിയുിടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കുട്ടിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.