ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അബു സെയ്ഫുള്ളയെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹംഗല്മാര്ഗില് നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ കൊലപ്പെടുത്തിയത്. കശ്മീര്‍ ഐജി വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറായിരുന്നു കൊല്ലപ്പെട്ട അബു സെയ്ഫുള്ള. അദ്നാന്, ഇസ്മായേല്‍, ലാംബൂ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ബന്ധു കൂടിയാണ് ഇയാള്‍.
സുരക്ഷാ സേന ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഭീകരനെയും വധിച്ചിട്ടുണ്ട്. 2019 ല്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.