പത്തനംതിട്ട : പത്തനംതിട്ട പമ്ബാവാലിയില് ഗൃഹനാഥന് കുത്തേറ്റ് മരിച്ചു. പമ്ബാവാലി ചരിവുകാലായില്‍ ചരിവുകാലായില്‍ സാബുവാണ് മരിച്ചത്. 45 വയസായിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നില്‍ സാബുവിന്റെ സഹോദരന്റെ മകനായ സ്കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വിദ്യാര്ത്ഥിയ്ക്ക്ായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് സാബുവിന് കുത്തേറ്റതെന്നാണ് സൂചന.