കൊളംബോ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മൂന്ന് കളിക്കാരെ ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കി ശ്രീലങ്ക. കുശാല്‍ മെന്‍ഡിസ്, ഓപ്പണര്‍ ധനുഷ്ക ഗുണതിലക, വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിന്റെ തലേന്ന് രാത്രി ഡര്‍ഹാമില്‍ മാസ്ക് പോലും ധരിക്കാതെ ഇവര്‍ ചുറ്റുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തുടര്‍ന്ന് ഇത് ശ്രിലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇവരുടെ പ്രവര്‍ത്തി ശ്രീലങ്കന്‍ ക്രിക്കറ്റിനും രാജ്യത്തിനും നാണക്കേടുണ്ടാക്കി എന്ന് ബോര്‍ഡ് വിലയിരുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. അതേസമയം, മൂന്ന് പേര്‍ക്കെതിരേയും രണ്ട് വര്‍ഷത്തെ വിലക്കാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു വര്‍ഷം സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം വിലക്ക് മാറി കഴിയുമ്ബോള്‍ അവര്‍ പിന്നെ പ്രൊബേഷനിലാവും. വിലക്കിനൊപ്പം 50000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്.