തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ യുവതിയെ(34) തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അമ്മയ്ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പിന്നീട് ഇവര്‍ ആശുപത്രി പരിസരത്ത് യുവതിയെ ഇറക്കി വിട്ടു. വസ്ത്രം കീറി ദേഹമാസകലം ചെളി പറ്റിയിരുന്നു. സംശയം തോന്നിയ ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം തുറന്ന് പറഞ്ഞത്.
തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.