ന്യൂ ഡല്‍ഹി: തുടര്‍ച്ചയായി പെയ്യുന്ന അതിശക്തമായ മഴയെ തുടര്‍ന്ന് യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്. യമുനാ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് അറിയിച്ചു. ജലനിരപ്പ് 204.50 മീറ്ററിലെത്തുമ്പോഴാണ് മുന്നറിയിപ്പ് നല്‍കുക.
അതേസമയം, ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി 13 ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. 21 എണ്ണം ഏത് നിമിഷവും സജ്ജമാണ്.