ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് അത്ലറ്റിക്സില് ഇന്ത്യയുടെ വനിതാ ഡിസ്കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം താണ്ടിയാണ് കമല്‍പ്രീത് ഫൈനലിന് യോഗ്യത നേടിയത്. അമേരിക്കയുടെ വലാറി(66.42) മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലാറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. തിങ്കളാഴ്ച 4.30നാണ് ഫൈനല്‍.
അതേസമയം, ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ പുരുഷ താരം അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനോട് തോറ്റ് പുറത്തായി. 4-6 എന്ന സ്കോറിനാണ് അതാനു ജപ്പാന്റെ ഫുറുക്കാവയോട് തോറ്റത്. അതേസമയം ഒളിംപിക്സില്‍ ബാഡ്മിന്റണ്‍ സെമിയില്‍ സൂപ്പര്‍താരം പിവി സിന്ധുവിനും ബോക്സിങ് ക്വാര്‍ട്ടറില്‍ പൂജാറാണിക്കും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.