തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. പൊതുഗതാഗതം ഉണ്ടാവില്ല. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും. അതേസമയം, അവശ്യസേവന മേഖലയ്ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കില്ല.ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം.
അതേസമയം, സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ബുധനാഴ്ചയ്ക്കകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറിയോടും വിദഗ്ധ സമിതിയോടും മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും രോഗം കുറയാത്തത് ചൂണ്ടിക്കാട്ടി അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു . ഉദ്യോഗസ്ഥ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായില്ല, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ട്. രോഗവ്യാപനം ഉണ്ടാകാത്ത വിധം നിര്‍ദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.