മാനന്തവാടി: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അനുരേഷിന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്.
രഹസ്യവിവരത്തെത്തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കണ്ണൂർ വയനാട് അതിർത്തി പ്രദേശമായ ബോയ്സ് ടൗണിൽ വെച്ചാണ് പണം പിടികൂടിയത്.