ടോക്യോ: ഒളിമ്പിക്സ് ടെന്നീസില്‍ വന്‍ അട്ടിമറി. ഗോള്‍ഡന്‍ സ്ലാം മോഹവുമായി ടോക്യോയിലെത്തിയ ലോക ഒന്നാം റാങ്കുകാരന് നൊവാക് ദ്യോകോവിച്ച് സെമി ഫൈനലില്‍ പുറത്ത്.ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ തോറ്റ് ജോക്കോവിച്ച് പുറത്തായി.
ആദ്യ സെറ്റ് സ്വരേവിന് ഒരു അവസരവും നല്‍കാതെ 6-1ന് സ്വന്തമാക്കിയ ജോക്കോവിച്ച് അനായാസം മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ തിരിച്ചടിച്ചാണ് സ്വരേവ് ജയിച്ചു കയറിയത്. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം നിന്ന ജോക്കോവിച്ച് പിന്നീട് തുടര്‍ച്ചയായി ഏഴ് ഗെയിമുകള്‍ നഷ്ടമാക്കി തോല്‍വിയിലേക്ക് വഴുതി വീണു.കാരന് കച്ചനോവ് ആണ് ഫൈനല്‍ പോരാട്ടത്തില്‍ സ്വരേവിന്റെ എതിരാളി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ജോക്കോവിച്ച് പാബ്ലോ കരേനോ ബുസ്തയെ ജോക്കോവിച്ച് നേരിടും.