കൊച്ചി: പ്രമുഖ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ലിറ്റില്‍ ബിഗ് മൊമന്റ്സ് എന്ന പേരില്‍ എക്സ്ക്ലൂസീവ് ആഭരണനിര പുറത്തിറക്കി. ഒറ്റ നോട്ടത്തില്‍ ഒളിഞ്ഞുകിടക്കുന്ന നിധികളാണ് ലിറ്റില്‍ ബിഗ് മൊമന്റ്സിലൂടെ ജീവിതത്തിലെ സന്തോഷാവസരങ്ങള്ക്കായി അവതരിപ്പിക്കുന്നത്. ഓര്‍മ്മയില്‍ എന്നെന്നും നിറഞ്ഞുനില്ക്കുന്ന തിളങ്ങുന്ന രത്നങ്ങളാണ് ഈ ശേഖരത്തിലുള്ളത്.
കൂടാതെ ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തില്‍ 20 ശതമാനം വരെ ഇളവ് സ്വന്തമാക്കാന്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. കുറഞ്ഞ കാലയളവിലേക്കായി ഇന്ത്യയിലെ എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഈ ഇളവ് ലഭ്യമാകും.
നിത്യജീവിതത്തില്‍ എന്നും ഓര്‍ത്തെടുക്കാനും അനുഭവവേദ്യമാക്കാനും സന്തോഷിക്കാനും കഴിയുന്ന ഒട്ടേറെ ചെറിയ നിമിഷങ്ങളുണ്ടെന്ന് ടൈറ്റന് കമ്പനി ലിമിറ്റഡ് തനിഷ്ക് മാര്‍ക്കറ്റിംഗ് ജിഎം രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു. പുതിയ ശേഖരം ഇത്തരം നിത്യജീവിതത്തിലെ നിമിഷങ്ങള്‍ ഓര്‍മിപ്പിക്കുന്നതാണ്. ഏറ്റവും സവിശേഷമായ ഈ ശേഖരത്തിലെ ഓരോ ആഭരണങ്ങളും സന്തോഷത്തിന്റെ ചെറിയ നിമിഷങ്ങളെ വര്‍ദ്ധിപ്പിക്കുന്നതാണെന്ന് രഞ്ജനി പറഞ്ഞു.
ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡ് സുരക്ഷാ പ്രോട്ടോകോളുകള്‍ അനുസരിച്ച് തനിഷ്കിന്റെ ഏറ്റവുമടുത്തുള്ള സ്റ്റോറുകളില്‍നിന്ന് ആത്മവിശ്വാസത്തോടെ ആഭരണങ്ങള്‍ വാങ്ങാം. നൂറുശതമാനം വാക്സിനേറ്റ് ചെയ്ത ജീവനക്കാരാണ് ഓരോ സ്റ്റോറുകളിലുമുള്ളത്. സുരക്ഷിതമായി വീട്ടിലിരുന്ന് www.tanishq.co.in. എന്ന വെബ്സൈറ്റില്‍ നിന്നും ഓണ്‍ലൈനായി വാങ്ങുന്നതിനും അവസരമുണ്ട്.