ടോക്യോ; ടോക്യോ ഒളിമ്പിക്സില്‍ വനിതാ വിഭാഗം ബോക്സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്പെയ് താരം നിന് ചിന് ചെന്നിനെ തോല്പിച്ചു. സെമി ഫൈനലില്‍ കടന്നതോടെ ലോവ്ലിന ബോര്‍ഹെയ്ന്‍ മെഡലുറപ്പിച്ചു.23കാരിയായ ലവ്ലിന അസം സ്വദേശിയാണ്. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.
അതേസമയം ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.