വള്ളിക്കാവ്: വിഎച്ച്പി സംസ്ഥാന പ്രസിഡൻറ് ശ്രീ വിജി തമ്പി വള്ളിക്കാവ് മാതാ അമൃതാനന്ദമയി ആശ്രമം സന്ദർശിച്ചു. പ്രസിഡണ്ടായി ചുമതലയേൽക്കുന്നതിനു മുന്നോടിയായാണ് അദ്ദേഹം ആശ്രമം സന്ദർശിച്ചത്.
ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയി അമ്മയുടെ അനുഗ്രഹവും ആശീർവാദവും സ്വീകരിച്ചു. അമ്മ ആശീർവദിച്ചതോടൊപ്പം അമ്മയുടെയും, ആശ്രമത്തിൻറെയും, സ്ഥാപനങ്ങളുടെയും, എല്ലാ സഹായസഹകരണങ്ങളും പിന്തുണയും വാഗ്ദാനം ചെയ്ത് അനുഗ്രഹിച്ചു.